VISION


വിദ്യാലയദര്‍ശനം( OUR VISION)
വിദ്യാലയം -
"വീടിനേക്കാള്‍ സന്തോഷകരമായ ഇടം"
"കുട്ടികള്‍ വരാനിഷ്ടപ്പെടുന്ന ഇടം"
"ജനാധിപത്യബോധം വളരുന്ന ഇടം"
"ക്യാമ്പസ് ഒരു പാഠപുസ്തകമാകുന്ന ഇടം"
"പ്രദേശത്തെ എല്ലാ കുട്ടികള്‍ക്കും പഠിക്കാന്‍ അന്താരാഷ്ട്രനിലവാരത്തിലുള്ള പഠനസൗകര്യങ്ങള്‍ ലഭ്യമാകുന്ന ഇടം"
"വികസനത്തിന് ഗ്രാമവും വിദ്യാലയവും കൈകോര്‍ക്കുന്ന ഇടം"
"അധ്യാപകരും വിദ്യാര്‍ത്ഥികളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍പ്പര്യപൂര്‍വ്വം നിര്‍വ്വഹിക്കുന്ന ഇടം"
ക്ലാസ്സ് മുറികള്‍ -
"വിജ്ഞാനം നിര്‍മിക്കപ്പെടുന്ന ഇടം"
"ജനാധിപത്യബോധം വളരുന്ന ഇടം"
"ജ്ഞാനനിര്‍മിതിയിലൂന്നിയ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്ന ഇടം"
"പ്രവര്‍ത്തനാധിഷ്ഠിത പഠനം നടക്കുന്ന ഇടം"
"ശിശുകേന്ദ്രീകൃത പഠനം നടക്കുന്ന ഇടം"
"ആധുനിക സാങ്കേതികവിദ്യ വിജ്ഞാനനിര്‍മിതിക്കായി പ്രയോജനപ്പെടുത്തുന്ന ഇടം"
"മൂല്യങ്ങള്‍, പെരുമാറ്റരീതികള്‍ എന്നിവ രൂപപ്പെടുന്ന ഇടം"
"കുട്ടികള്‍ വെല്ലുവിളി നിറഞ്ഞ പഠനപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന ഇടം"
"ടാലന്റ് ലാബായി മാറ്റപ്പെടുന്ന ഇടം"
"നിര്‍ഭയവും സ്വതന്ത്രവുമായി കുട്ടികളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കപ്പെടുന്ന ഇടം"
Brainstorming നടത്തപ്പെടുന്ന ഇടം"
"പഠനപ്രവര്‍ത്തനങ്ങള്‍ കൂട്ടായി നിര്‍വ്വഹിക്കപ്പെടുന്ന ഇടം"
കുട്ടികള്‍ -
"പ്രവര്‍ത്തിച്ചു പഠിക്കുന്നവര്‍"
"ഓരോ വിഷയത്തിലും ഉന്നതനിലവാരത്തിലുളള അറിവും അനുഭവവും ആര്‍ജിക്കേണ്ടവര്‍"
"വെല്ലുവിളികള്‍ ഏറ്റെടുക്കുന്നവര്‍"
"ജനാധിപത്യബോധത്തിന്റെ ഉടമകള്‍"
"മാതൃകയാക്കാവുന്ന പെരുമാറ്റശീലങ്ങള്‍ ആര്‍ജിക്കേണ്ടവര്‍"
"അധ്യാപികയുടെ പഠനപിന്തുണ ഉപയോഗപ്പെടുത്തി വിജഞാനം കൂട്ടായി ആര്‍ജിക്കുന്നവര്‍"
"ചലനാത്മക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍"
"പഠനം ആസ്വാദ്യകരമാക്കുന്നവര്‍"
"ഉയര്‍ന്ന ഭാഷാശേഷി ആര്‍ജിക്കേണ്ടവര്‍ ( മലയാളം, ഇംഗ്ലീഷ്, ഹിന്ദി)”
"ശാസ്ത്രബോധത്തിന്റെ ഉടമകളാകേണ്ടവര്‍"
"സാമൂഹികമൂല്യങ്ങളും ശീലങ്ങളും ചരിത്രബോധവും ആര്‍ജിക്കേണ്ടവര്‍"
"നിത്യജീവിതപ്രശ്നങ്ങള്‍ നേടിയ വിജ്ഞാനമുപയോഗിച്ച് പരിഹരിക്കേണ്ടവര്‍"
"തുടര്‍പഠനത്തിനുള്ള വിജ്ഞാനവും ഉയര്‍ന്ന വിഷയധാരണയും സ്വായത്തമാക്കേണ്ടവര്‍"
അധ്യാപകര്‍ -
"ഗവേഷണാത്മകമായി പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍"
"ക്ലാസ്സ്മുറിയെ വിജ്ഞാനനിര്‍മിതിക്കുള്ള ഇടമാക്കി മാറ്റുന്നവര്‍"
"പഠനത്തില്‍ പ്രാദേശികസാധ്യത ഉപയോഗപ്പെടുത്തുന്നവര്‍"
"കുട്ടിയുടെ പ്രകൃതം പരിഗണിച്ച് പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍"
"പ്രശ്നങ്ങള്‍ ഗവേഷണാത്മകമായി പഠിച്ച് പരിഹാരം കണ്ടെത്തുന്നവര്‍"
"സമയബന്ധിതമായും സര്‍ഗാത്മകമായും ക്ലാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നവര്‍"
"ഓരോ കുട്ടിയുടെയും പ്രശ്നങ്ങള്‍, നിലവാരം എന്നിവ തിരിച്ചറിഞ്ഞ് ഭിന്നനിലവാരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നവര്‍"