ENGLISH LAB

അന്താരാഷ്ട്രനിലവാരത്തിലുള്ള ENGLISH പഠനത്തിന്  ENGLISH LAB

(Video conference with students at  Potscampstraat School in Netherlands)

(Video conference with students at  ECC Mizuhata English School in Japan)

 (Guest Time - Maria & Rabecca from Sweden)

 (Guest Time - Neha Varma from Uttarakhand)

 

(Activity Book for English Lab - Prepared by Teachers of Odappallam)



 (Portfolio bags for collecting works of students)

 (Message in English Lab)


 (Letters from students in many countries)



അന്താരാഷ്ട്രനിലവാരത്തിലുള്ള ENGLISH പഠനം കുട്ടികള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓടപ്പള്ളം ഗവ.ഹൈസ്ക്കൂളില്‍ 2018-19 വര്‍ഷം മുതല്‍  ENGLISH LAB ആരംഭിച്ചത്.

 സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ.എന്‍.എ.ജയനാണ് തന്റെ പിതാവായ എന്‍.എ.നാരായണന്റെ ഓര്‍മ്മയ്ക്കായി ENGLISH LAB സ്പോണ്‍സര്‍ ചെയ്തത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ ശ്രീ.സോബിന്‍ വര്‍ഗീസ് ENGLISH LAB ഉദ്ഘാടനം ചെയ്തു.
മികവുറ്റ ENGLISH പഠനം കുട്ടികള്‍ക്ക് ഉറപ്പാക്കുന്നതിനായി INTERNET സൗകര്യം, VIDEO CONFERENCE , ONLINE CLASSES എന്നിവയ്ക്കുള്ള സൗകര്യം, വിവിധ SOFTWARES  ഉപയോഗിച്ച് ENGLISH പഠിക്കാനുള്ള സൗകര്യം തുടങ്ങിയവ ലാബില്‍ ഒരുക്കിയിട്ടുണ്ട്.
ഓടപ്പള്ളം സ്ക്കൂളിലെ അധ്യാപകര്‍ തന്നെ തയ്യാറാക്കിയ ENGLISH LAB ACTIVITY BOOK ഉപയോഗിച്ചാണ് ലാബില്‍ കുട്ടികള്‍ക്ക് വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.
എല്ലാ ക്ലാസ്സുകള്‍ക്കും RHYME TIME, STORY TIME, ACTIVITY TIME,  GUEST TIME തുടങ്ങിയ വിഭാഗങ്ങളിലായി സാധാരണ ക്ലാസ്സ് സമയം ഒട്ടും നഷ്ടമാകാതെയാണ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.
RHYME TIME, STORY TIME എന്നിവ ഓരോ ക്ലാസ്സിനും നല്‍കുന്നതിനും ഇവയുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനും സ്ക്കൂളിലെ LITTLE KITES ക്ലബ്ബ് അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
(LITTLE KITES ക്ലബ്ബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഗൈഡന്‍സ് ക്ലാസ്സില്‍  ഹെഡ്മാസ്റ്റര്‍ സുരാജ് സാറും ക്ലബ്ബ് കോര്‍ഡിനേറ്റര്‍ വിനീത ടീച്ചറും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു↑)


(STORY TIMEല്‍  LITTLE KITES ക്ലബ്ബ് അംഗങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു(അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം)↑)
                                    RHYME TIME↑

               RHYME TIME ല്‍  LITTLE KITES അംഗങ്ങള്‍ ACTIVITIES നല്‍കുന്നു↑


 
                                     STORY TIME - SAMPLE ACTIVITIES↑


No comments:

Post a Comment

Note: only a member of this blog may post a comment.