Sunday 15 July 2018

Vayana Vaaram

വായനാവസന്തമൊരുക്കിയ വായനാ വാരം

വായനാവസന്തമൊരുക്കി ഒരു വായനാവാരം കൂടി കടന്നു പോയി. നമ്മുടെ സ്ക്കൂളിലെ വായനാവാരാഘോഷം എഴുത്തുകാരനായ ശ്രീ.ഷാജി പുല്‍പ്പള്ളിയാണ് ഉദ്ഘാടനം ചെയ്തത്.
വായനാ വാരാചരണത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു. വിദ്യാരംഗത്തിന്റെ കോര്‍ഡിനേറ്റര്‍ പുഷ്പ ടീച്ചറുടെ നേതൃത്വത്തില്‍ വൈവിധ്യങ്ങളുടെ വായനാവാരമാണ് സ്ക്കൂളില്‍ ഇത്തവണ ഒരുങ്ങിയത്.
പ്രശസ്തസാഹിത്യകൃതികളുടെ പുറംചട്ട നിര്‍മാണമായിരുന്നു ഈ വര്‍ഷത്തെ വായനാവാരത്തില്‍ കുട്ടികള്‍ക്ക് താല്‍പ്പര്യമുളവാക്കിയ ഒരു പ്രധാന പ്രവര്‍ത്തനം.
കുട്ടികളുടെ കവിതകളുടെയും കഥകളുടെയും അവതരണങ്ങള്‍ നടന്നു.
 മലയാളകവിത, കഥ തുടങ്ങിയവയെപ്പറ്റി കുട്ടികള്‍ നടത്തിയ പഠനങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.
 പി.ടി.എ. പ്രസിഡണ്ടും ചിത്രകാരനുമായ ശ്രീ.എ.കെ.പ്രമോദ് വരച്ച പി.എന്‍.പണിക്കര്‍ സാറിന്റെ ചിത്രങ്ങള്‍ സ്ക്കൂളിന് കൈമാറി. ഹെഡ്മാസ്റ്റര്‍ സുരാജ് സാര്‍ ഏറ്റുവാങ്ങി.

 അമ്മമാരുടെയും കുട്ടികളുടെയും വായനയ്ക്കായി പുസ്തകപ്രദര്‍ശനമൊരുക്കി.
 വിദ്യാരംഗം കലാസാഹിത്യവേദിയിലെ കുട്ടികളാണ് പുസ്തകപ്രദര്‍ശനം ഒരുക്കിയത്.

 

 

Saturday 7 July 2018

ENGLISH LAB (LANGUAGE LAB)

അന്താരാഷ്ട്രനിലവാരത്തിലുള്ള ENGLISH പഠനത്തിന്  ENGLISH LAB

അന്താരാഷ്ട്രനിലവാരത്തിലുള്ള ENGLISH പഠനം കുട്ടികള്‍ക്ക് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഓടപ്പള്ളം ഗവ.ഹൈസ്ക്കൂളില്‍ 2018-19 വര്‍ഷം മുതല്‍  ENGLISH LAB ആരംഭിച്ചത്.




 (Portfolio bags for collecting works of students)

 (English Lab - message)


                 (Some letters received from students in many countries)
 സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായ ശ്രീ.എന്‍.എ.ജയനാണ് തന്റെ പിതാവായ എന്‍.എ.നാരായണന്റെ ഓര്‍മ്മയ്ക്കായി ENGLISH LAB സ്പോണ്‍സര്‍ ചെയ്തത്.
സുല്‍ത്താന്‍ ബത്തേരി നഗരസഭാ കൗണ്‍സിലര്‍ ശ്രീ.സോബിന്‍ വര്‍ഗീസ് ENGLISH LAB പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മികവുറ്റ ENGLISH പഠനം കുട്ടികള്‍ക്ക് ഉറപ്പാക്കുന്നതിനായി INTERNET സൗകര്യം, VIDEO CONFERENCE , ONLINE CLASSES എന്നിവയ്ക്കുള്ള സൗകര്യം, വിവിധ SOFTWARES  ഉപയോഗിച്ച് ENGLISH പഠിക്കാനുള്ള സൗകര്യം തുടങ്ങിയവ ലാബില്‍ ഒരുക്കിയിട്ടുണ്ട്.
ഓടപ്പള്ളം സ്ക്കൂളിലെ അധ്യാപകര്‍ തന്നെ തയ്യാറാക്കിയ ENGLISH LAB ACTIVITY BOOK ഉപയോഗിച്ചാണ് ലാബില്‍ കുട്ടികള്‍ക്ക് വിവിധ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.
എല്ലാ ക്ലാസ്സുകള്‍ക്കും RHYME TIME, STORY TIME, ACTIVITY TIME,  GUEST TIME, INTERNATIONAL CLASSROOM CONFERENCES തുടങ്ങിയ വിഭാഗങ്ങളിലായി സാധാരണ ക്ലാസ്സ് സമയം ഒട്ടും നഷ്ടമാകാതെയാണ് പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത്.
RHYME TIME, STORY TIME എന്നിവ ഓരോ ക്ലാസ്സിനും നല്‍കുന്നതിനും ഇവയുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതിനും സ്ക്കൂളിലെ LITTLE KITES ക്ലബ്ബ് അംഗങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

 (Guest Time - Maria & Rabecca from Sweden)

 (Guest Time - Neha Varma from Chattiskhand) 


(LITTLE KITES ക്ലബ്ബ് അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ഗൈഡന്‍സ് ക്ലാസ്സില്‍  ഹെഡ്മാസ്റ്റര്‍ സുരാജ് സാറും ക്ലബ്ബ് കോര്‍ഡിനേറ്റര്‍ വിനീത ടീച്ചറും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു↑)


(STORY TIMEല്‍  LITTLE KITES ക്ലബ്ബ് അംഗങ്ങള്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്നു(അധ്യാപകരുടെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം)↑)
                                               RHYME TIME ↑
 RHYME TIMEല്‍  LITTLE KITES അംഗങ്ങള്‍ ACTIVITIES നല്‍കുന്നു↑
                        STORY TIME - SAMPLE ACTIVITIES↑

 (Inauguration of Smart English Project by Sri.T.L.Sabu, Municipal Chairman, Sulthan Bathery)
 (Activity book for English Lab prepared by teachers)




നൂറുമേനിയേക്കാള്‍ തിളക്കമുള്ള വിജയങ്ങള്‍

നൂറുമേനിയേക്കാള്‍ തിളക്കമുള്ള വിജയങ്ങള്‍

 നമ്മുടെ സ്ക്കൂളിലെ ഈ വര്‍ഷത്തെ(2017-18) എസ്.എസ്.എല്‍.സി.വിജയം നൂറുമേനിയല്ല., പക്ഷേ നൂറുമേനിയേക്കാള്‍ തിളക്കമുണ്ട് ഈ വിജയത്തിന്..
കാരണം ഇത്തവണ പത്താംതരത്തില്‍ നിന്നും  വിജയിച്ച 43 വിദ്യാര്‍ത്ഥികളില്‍ 14 പേര്‍ ഒരിക്കല്‍ പഠനം നിര്‍ത്തുകയും വര്‍ഷങ്ങള്‍ക്കു ശേഷം ഈ കഴിഞ്ഞ വര്‍ഷം ഒമ്പതാംതരത്തില്‍ തിരികെ ക്ലാസ്സിലെത്തിയവരുമാണ്. പഠനം നിര്‍ത്തി തിരികെയെത്തിയ 27 ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളുള്‍പ്പെടുന്ന 56 പേരുടെ ബാച്ചാണ് ഇത്തവണ പത്താംതരം പരീക്ഷ എഴുതിയത്.  2016-17 വര്‍ഷം സ്ക്കൂളില്‍ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന സംസ്ഥാനശ്രദ്ധ പിടിച്ചു പറ്റിയ പ്രൊജക്ടിന്റെ പ്രവര്‍ത്തനഫലമായാണ് പഠനം നിര്‍ത്തിയ ഈ വിദ്യാര്‍ത്ഥികളെ സ്ക്കൂളില്‍ തിരികെയെത്തിച്ചത്. ഈ കുട്ടികളടക്കം പഠനം നിര്‍ത്തിയ 75 വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ സ്ക്കൂളില്‍ തിരികെയെത്തിച്ചിരുന്നു. ഇതിനായി എ‍ഡ്യുക്കേഷന്‍ വൊളണ്ടിയര്‍ ഗ്രൂപ്പുകളുടെ രൂപീകരണം, വായനാമുറ്റങ്ങള്‍, അതിഥി ക്ലാസ്സുകള്‍, ഫുട്ബോള്‍ പരിശീലനം തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ അന്നു നടന്നിരുന്നു. ഈ പ്രൊജക്ടിന് സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനത്തിനുള്ള ആര്‍.എം.എസ്.എയുടെ മികവ് 2017 അവാര്‍ഡും ലഭിച്ചിരുന്നു.

       പഠനം പാതിവഴിയിലുപേക്ഷിച്ച്  പിന്നീട് സ്ക്കൂളില്‍ തിരികെയെത്തിയ ഈ വിദ്യാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന ശ്രമകരമായ ദൗത്യം സ്ക്കൂളിലെ അധ്യാപകര്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തു. അക്ഷരങ്ങള്‍ പോലുമറിയാത്ത ഈ കുട്ടികളില്‍ ഭൂരിഭാഗം പേര്‍ക്കും ഏതാനും മാസത്തെ സ്ക്കൂള്‍ അനുഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇവര്‍ക്കായി ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തന പാക്കേജ് അധ്യാപകര്‍ തയ്യാറാക്കി. ഗൈഡന്‍സ് ക്ലാസ്സുകള്‍, ഫാമിലി കൗണ്‍സിലിങ് ക്ലാസ്സുകള്‍, അധ്യാപകര്‍ സ്വയം തയ്യാറാക്കിയ പ്രത്യേക വര്‍ക്ക് ഷീറ്റുകള്‍ ഉപയോഗിച്ചുള്ള ക്ലാസ്സുകള്‍, അധ്യാപകര്‍ കുട്ടികളെ ഏറ്റെടുത്തു കൊണ്ടുള്ള 'സഹരക്ഷിതാവിനൊപ്പം' പരിപാടി, 42 ദിവസം നീണ്ടു നിന്ന സഹവാസക്യാമ്പ്, ജൂലൈ മാസം മുതല്‍ ആരംഭിച്ച ക്യാമ്പ് തുടങ്ങിയ ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍..





 
സ്ക്കൂള്‍ വര്‍ഷാരംഭത്തില്‍ (2017 ജൂണില്‍ ) നടത്തിയ പ്രീടെസ്റ്റ് പ്രകാരം വിജയശതമാനം(അടിസ്ഥാന ശേഷികളെങ്കിലും നേടിയവര്‍) വെറും 18%, ഒന്നാം ടേമില്‍ വിജയശതമാനം 38% രണ്ടാം ടേമില്‍ 40%, പ്രവര്‍ത്തനങ്ങളുടെ അവസാനപടിയായ സഹവാസക്യാമ്പും പിന്നിട്ട് നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ വിജയം 76%. (ഒരു FULL A+ നേടാനും സാധിച്ചു)
ഏതാനും മാസങ്ങള്‍ മാത്രം സ്ക്കൂളില്‍ പഠിച്ചിട്ടുള്ള, നൂറുശതമാനവും തോല്‍ക്കുമെന്ന് ഏവരും വിധിയെഴുതിയ ആ 14 വിദ്യാര്‍ത്ഥികളടക്കം 43 പേര്‍ വിജയിച്ചു.
നിങ്ങള്‍ പറയൂ ഈ വിജയം നൂറുമേനിയേക്കാള്‍ തിളക്കമുള്ളതല്ലേ..???




Friday 6 July 2018

'എന്റെ ഗ്രാമം എന്റെ വിദ്യാലയം'


ഓടപ്പള്ളം ഗവ.ഹൈസ്ക്കൂള്‍ 2016-17 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച പ്രത്യേക വിദ്യാലയ വികസന പദ്ധതിയാണ്  'എന്റെ ഗ്രാമം എന്റെ വിദ്യാലയം' വികസന പദ്ധതി.
"വികസനത്തിന് ഗ്രാമവും വിദ്യാലയവും കൈകോര്‍ക്കുക..
വികസനം ഗ്രാമത്തിനും വിദ്യാലയത്തിനും.."
- ഇതായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യം
വിദ്യാലയവും ഗ്രാമവും കൈകോര്‍ത്ത മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ  വിദ്യാലയത്തില്‍ അടിമുടി മാറ്റങ്ങളുണ്ടായി. 
വായനാമുറ്റങ്ങള്‍, അതിഥിക്കൊപ്പം അരമണിക്കൂര്‍ ക്ലാസ്സുകള്‍, വിവിധ പ്രദേശങ്ങളിലായി എഡ്യുക്കേഷന്‍ വൊളണ്ടറി ഗ്രൂപ്പ് രൂപീകരണങ്ങള്‍, പ്രത്യേക പരിശീലനങ്ങള്‍ തുടങ്ങിയ പതിനാല് ഇനങ്ങളില്‍പ്പെട്ട പ്രവര്‍ത്തനങ്ങളാണ് പദ്ധതി 2016-17 വര്‍ഷം മുന്നോട്ട് വച്ചത്.
പദ്ധതിയുടെ തുടര്‍ച്ചയായി നടന്ന വിപുലമായ അഡ്മിഷന്‍ ക്യാമ്പയിനിലൂടെ സ്ക്കൂളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. പഠനം നിര്‍ത്തിയ ഒട്ടനവധി വിദ്യാര്‍ത്ഥികളെ സ്ക്കൂളിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയിലൂടെ സാധിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാപ്രവര്‍ത്തനത്തിനുള്ള ആര്‍.എം.എസ്.എയുടെ മികവ് 2017 അവാര്‍ഡിനും പദ്ധതി വിദ്യാലയത്തിനെ അര്‍ഹമാക്കി.
പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ↴

Wednesday 4 July 2018

ഓടപ്പള്ളം ഗവ.ഹൈസ്ക്കൂള്‍ - മികവിന്റെ പാഠശാല
ഓടപ്പള്ളം പ്രദേശത്തിന്റെ വൈജ്ഞാനിക കേന്ദ്രമായി സ്ഥിതി ചെയ്യുന്ന ഓടപ്പള്ളം ഗവ.ഹൈസ്ക്കൂളിന്റെ ആരംഭം 1953ല്‍ ഒരു ഏകാധ്യാപകവിദ്യാലയമായിട്ടായിരുന്നു. കുഞ്ഞിരാമന്‍ മാസ്റ്റര്‍ എന്ന അധ്യാപകനില്‍ തുടങ്ങിയ വിദ്യാലയം 1990കളില്‍ എത്തുമ്പോള്‍ ആയിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു വിദ്യാലയമായി മാറിയിരുന്നു. ആറേക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന ഹരിതാഭമായ സ്ക്കൂള്‍ ക്യാമ്പസ് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ന് ( 2018ല്‍ ) 288 വിദ്യാര്‍ത്ഥികളാണ് ഒന്നാംതരം മുതല്‍ പത്താംതരം വരെ ഇവിടെ പഠിക്കുന്നത്. കൂടാതെ പി.ടി.എയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീ-പ്രൈമറി ക്ലാസ്സില്‍ 25 വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ട്.
 വിദ്യാലയത്തിനായി സ്വന്തമായി സ്ക്കൂള്‍ ബസ്സും എല്‍.പി.വിഭാഗം കുട്ടികള്‍ക്കായുള്ള പാര്‍ക്കും, ഔഷധോദ്യാനവും ശലഭോദ്യാനവും ഉള്‍പ്പെടുന്ന ഒരു ജൈവവൈവിധ്യ ഉദ്യാനവുമുണ്ട്
 
2016-17 വര്‍ഷം മുതല്‍ ആരംഭിച്ച 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വിദ്യാലയവികസന പദ്ധതിയിലൂടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും പി.ടി.എയും പൊതുസമൂഹവും ചേര്‍ന്ന് നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. "കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സ്വപ്നതുല്യമായ നേട്ടങ്ങള്‍" (“TEAMWORK MAKES THE DREAMWORK”) എന്നതാണ് വിദ്യാലയകൂട്ടായ്മ പിന്തുടരുന്ന ആപ്തവാക്യം.
വിദ്യാലയം നടപ്പിലാക്കിയ 'എന്റെ ഗ്രാമം എന്റെ വിദ്യാലയം' എന്ന വികസന പദ്ധതി  ആര്‍.എം.എസ്.എ. 2017ല്‍ ഏറ്റവും മികച്ച മാതൃകാ പ്രവര്‍ത്തനമായി തെരഞ്ഞെടുത്തിരുന്നു.