Friday 6 July 2018

'എന്റെ ഗ്രാമം എന്റെ വിദ്യാലയം'


ഓടപ്പള്ളം ഗവ.ഹൈസ്ക്കൂള്‍ 2016-17 അധ്യയന വര്‍ഷം മുതല്‍ ആരംഭിച്ച പ്രത്യേക വിദ്യാലയ വികസന പദ്ധതിയാണ്  'എന്റെ ഗ്രാമം എന്റെ വിദ്യാലയം' വികസന പദ്ധതി.
"വികസനത്തിന് ഗ്രാമവും വിദ്യാലയവും കൈകോര്‍ക്കുക..
വികസനം ഗ്രാമത്തിനും വിദ്യാലയത്തിനും.."
- ഇതായിരുന്നു പദ്ധതിയുടെ മുഖ്യലക്ഷ്യം
വിദ്യാലയവും ഗ്രാമവും കൈകോര്‍ത്ത മാതൃകാപ്രവര്‍ത്തനങ്ങളിലൂടെ  വിദ്യാലയത്തില്‍ അടിമുടി മാറ്റങ്ങളുണ്ടായി. 
വായനാമുറ്റങ്ങള്‍, അതിഥിക്കൊപ്പം അരമണിക്കൂര്‍ ക്ലാസ്സുകള്‍, വിവിധ പ്രദേശങ്ങളിലായി എഡ്യുക്കേഷന്‍ വൊളണ്ടറി ഗ്രൂപ്പ് രൂപീകരണങ്ങള്‍, പ്രത്യേക പരിശീലനങ്ങള്‍ തുടങ്ങിയ പതിനാല് ഇനങ്ങളില്‍പ്പെട്ട പ്രവര്‍ത്തനങ്ങളാണ് പദ്ധതി 2016-17 വര്‍ഷം മുന്നോട്ട് വച്ചത്.
പദ്ധതിയുടെ തുടര്‍ച്ചയായി നടന്ന വിപുലമായ അഡ്മിഷന്‍ ക്യാമ്പയിനിലൂടെ സ്ക്കൂളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായി. പഠനം നിര്‍ത്തിയ ഒട്ടനവധി വിദ്യാര്‍ത്ഥികളെ സ്ക്കൂളിലേക്ക് ആകര്‍ഷിക്കാനും പദ്ധതിയിലൂടെ സാധിച്ചു.
സംസ്ഥാനത്തെ ഏറ്റവും മികച്ച മാതൃകാപ്രവര്‍ത്തനത്തിനുള്ള ആര്‍.എം.എസ്.എയുടെ മികവ് 2017 അവാര്‍ഡിനും പദ്ധതി വിദ്യാലയത്തിനെ അര്‍ഹമാക്കി.
പദ്ധതിയുടെ വിശദാംശങ്ങള്‍ക്ക് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ↴

No comments:

Post a Comment

Note: only a member of this blog may post a comment.